വായനാപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം പരപ്പയിൽ

വായനാപക്ഷാചരണം:
ജില്ലാതല ഉദ്ഘാടനം പരപ്പയിൽ


കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തല യോഗ തീരുമാനപ്രകാരമുള്ള വായനാ പക്ഷാചരണത്തിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയർപേഴ്സണും കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി കൺവീനറുമായ സമിതിയാണ് സംസ്ഥാന തലത്തിൽ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുക. ജില്ലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർപേഴ്സണും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കൺവീനറുമായുള്ള സമിതിയാണ് പ്രവർത്തിക്കുന്നത്. ലൈബ്രറി കൗൺസിലും മറ്റ് സംഘടനകളും ചേർന്ന് നടത്തുന്ന വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 ന് പരപ്പ നേതാജി വായനശാലയുടെ ആതിഥ്യത്തിൽ പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എം രാജ ഗോപാലൻ എം എൽ എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായിരിക്കും. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.സ്കൂൾ പ്രിൻസിപ്പാൾ എസ് എം ശ്രീപതി വായനാദിന സന്ദേശം നൽകും.

വായനാ പക്ഷാചരണം പി എൻ പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ വി ദാസിൻ്റെ ജൻമദിനമായ ജൂലൈ 7 വരെ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.
19 ന് മുഴുവൻ ഗ്രന്ഥശാലകളിലും പി എൻ പണിക്കർ അനുസ്മരണം നടക്കുന്നതാണ്.
ജൂൺ 20, 21 തീയതികളിൽ ഗ്രന്ഥശാലകൾ സമീപത്തെ സ്കൂളുമായി സഹകരിച്ച് ഈ വർഷത്തെ പുസ്തകോത്സവത്തിൽ നിന്നും വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തും. ചടങ്ങിൽ വെച്ച് ഇത്തവണത്തെ വായനാ മത്സരങ്ങളുടെ അറിയിപ്പ് നൽകുന്നതാണ്.22 ന് ജി ശങ്കരപ്പിള്ള അനുസ്മരണമാണ്. 23 ന് ജൂൺ 29ന് നടക്കുന്ന വായനാക്കുറിപ്പ് മത്സരത്തിൻ്റെ അറിയിപ്പ് നവ മാധ്യമങ്ങളിലൂടെ കൈമാറും.15 വയസ്സു വരെ, 25 വയസ്സു വരെ, അതിനു മുകളിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി പക്ഷാചരണക്കാലത്ത് വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിയാണ് വായനാക്കുറിപ്പെഴുതേണ്ടത്. 26 ന് ഗ്രന്ഥശാലകളിൽ ലഹരി വിരുദ്ധ സദസ്സ്.27, 28 തീയതികളിൽ ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകം വരിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിൻ.29 ന് വായനാക്കുറിപ്പ് തയാറാക്കൽ.30 ന് ഇടപ്പള്ളി രാഘവൻപിള്ള ദിനവും സോഷ്യൽ മീഡിയ ദിനവും. പ്രസ്തുത ദിവസം മികച്ച വായനാക്കുറിപ്പുകൾ തെരഞ്ഞെടുക്കും. ജൂലൈ 1ന് പി കേശവദേവ് ,പൊൻകുന്നം വർക്കി, എൻ പി മുഹമ്മദ് അനുസ്മരണങ്ങൾ സംഘടിപ്പിക്കും. രണ്ടിന് മുഴുവൻ ഗ്രന്ഥശാലാ ബാലവേദികളിലും മെൻ്റർ മാരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒത്തുചേരൽ .മൂന്നിന് മലബാർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ കെ ദാമോദരനെ മുഴുവൻ ഗ്രന്ഥശാലകളിലും അനുസ്മരിക്കും. നാലിന് കഥാപ്രസംഗ കുലപതി വി സാംബശിവൻ അനുസ്മരണം. അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ ,തിരുനെല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിക്കുന്നതാണ്. ആറിന് സമീപത്തെ വിദ്യാലയങ്ങളിലെ മദർ പി ടി എ കളുമായി സഹകരിച്ച് വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമ്മ വായന പദ്ധതിക്ക് തുടക്കം കുറിക്കും .ജൂലൈ ഏഴിന് പക്ഷാചരണത്തിന് സമാപനം കുറിച്ച് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പ്രഥമ സെക്രട്ടറി ഐ വി ദാസിനെ മുഴുവൻ ഗ്രന്ഥശാലകളിലും അനുസ്മരിക്കും. വായനാ ക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനദാനവും നടക്കുന്നതാണ്. പക്ഷാചരണത്തിൻ്റെ സമാപനം ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് ,കാസർകോട്, മഞ്ചേശ്വരം താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കും.

Live Cricket Live Share Market
Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C
Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image