
ഉല്ലസിച്ച് പഠിക്കാൻ വർണ്ണക്കൂടാരം ശില്പശാല*
*ഉല്ലസിച്ച് പഠിക്കാൻ വർണ്ണക്കൂടാരം ശില്പശാല*

രാജപുരം: കുട്ടികളുടെ ഇഷ്ടത്തിനും താല്പര്യത്തിനും സന്തോഷത്തിനും ഊന്നൽ കൊടുത്തു കൊണ്ട്സമഗ്ര ശിക്ഷ കാസർഗോഡ് നൽകിയ പത്ത് ലക്ഷം രൂപ കൊണ്ട് ഒരുക്കിയ ജി.എച്ച്.എസ്.എസ് ബളാംതോട് പ്രീ സ്കൂളിലെ പതിമൂന്ന് പ്രവർത്തന ഇടങ്ങളിലേക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ .

ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനത്തിലെ കളിപ്പാട്ടം പ്രവർത്തന പുസ്തകത്തിന്റെ വിനിമയ പ്രവർത്തനങ്ങൾക്കാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ശില്പശാലയുടെ സമാപനം ബഹു: പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. .ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ബി.പി.സി കെ.വി രാജേഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂര്യാ കോസ് പി.എം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ സുപ്രിയ ശിവദാസ് ,പി.ടി.എ പ്രസിഡണ്ട് കെ.എൻ വേണു, CRC കോ-ഓഡിനേറ്റർ സുപർണ്ണ രാജേഷ് എന്നിവർ ആശംസകൾ
അർപ്പിച്ചു

പി.രാജഗോപാലൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ ബിജു എം.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു. ബി.സി നന്ദിയും പ്രകാശിപ്പിച്ചു















