ഉദുമ മുൻ എം.എൽ.എയും സിപിഎം നേതാവുമായിരുന്ന പി രാഘവന്റെ അർദ്ധകായ ശിൽപം ഒരുങ്ങുന്നു.

മുൻ എംഎൽഎ പി. രാഘവന്റെ ശില്പം ഒരുങ്ങുന്നു

ഉദുമ മുൻ എം.എൽ.എയും സിപിഎം നേതാവുമായിരുന്ന പി രാഘവന്റെ അർദ്ധകായ ശിൽപം ഒരുങ്ങുന്നു. ഫൈബറിൽ തീർത്ത മൂന്നടി ഉയരമുള്ള ശിൽപം പി.രാഘവൻറെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ അഞ്ചിന് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും. ഇഎംഎസ് അക്ഷരഗ്രാമത്തിൽ അഞ്ചടി ഉയരത്തിൽ പ്രത്യേകം തയാറാക്കിയ ഗ്രാനൈറ്റ് സ്മാരകത്തിലായിരിക്കും ശിൽപം സ്ഥാപിക്കുക.

1991ലും 1996ലും ഉദുമ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹംലമുപ്പത്തിയേഴു വർഷം സിപിഎം കാസർഗോഡ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനർ എന്ന നിലയിൽ ദീർഘകാലം മുന്നണിയെയും നയിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽസെക്രട്ടറി, ദിനേശ് ബീഡി ഡയറക്ടർ സ്ഥനങ്ങൾ വഹിച്ച രാഘവൻ ഒട്ടേറെ സഹകരണ സംരംഭങ്ങൾക്ക്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. കേരള സ്റ്റുഡൻസ് ഫെഡറേഷൻ, കണ്ണൂർ ജില്ലാ പ്രസിഡ‍ന്റ്, കെഎസ്‌വൈഎഫ് കാസർകോട് ബ്ലോക്ക് പ്രസിഡന്റ്, 1974 മുതൽ 84 വരെ സിപിഎം കാസർകോട് ഏരിയാസെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച നേതാവാണ്.


ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലം 6 മാസം സമയം എടുത്താണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. കണ്ണട വെച്ച് ചിരിയോടുകൂടി ജീവൻ തുടിക്കുന്ന രീതിയിൽ വെങ്കല നിറത്തോട് കൂടിയാണ് ശില്പം ഒരുക്കിയിരിക്കുന്നത്. ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകനായ ശില്പി ചിത്രന് കേരള സംസ്ഥാന ഫോക്ക്ലോർ അക്കാദമി അവാർഡ് ,കേരള സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡ് നിരവധി പുരസ്ക്കാരങ്ങൾ ശില്പ നിർമ്മാണത്തിനായി ലഭിച്ചിട്ടുണ്ട് ചിത്ര കെ , കിഷോർ കെ വി , രജീഷ് , സജിത്ത് എന്നിവർ ശില്പ നിർമ്മാണത്തിൽ സഹായികളായി

ശില്പി: ചിത്രൻ കുഞ്ഞിമംഗലം
Mob 8848974283 ,9846174007

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close