ലഹരി വിരുദ്ധദിനത്തിൽ കൂട്ടായ്മയുമായി മടിക്കൈ പബ്ലിക് ലൈബ്രറി

ലഹരി വിരുദ്ധദിനത്തിൽ കൂട്ടായ്മയുമായി മടിക്കൈ പബ്ലിക് ലൈബ്രറി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കൂട്ടായ്മയൊരുക്കി മടിക്കൈ പബ്ലിക് ലൈബ്രറി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. പ്രീത ഉദ്ഘാടനം ചെയ്തു. കുട്ടികളിലുണ്ടാകുന്ന ചെറിയ പെരുമാറ്റ വൈകല്യങ്ങൾ പോലും നാം ശ്രദ്ധിക്കണമെന്നും കുട്ടികളെ കീഴ്പ്പെടുത്താനുള്ള ശ്യംഖല വലുതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ കെ. രഞ്ജിത്കുമാർ ക്ലാസെടുത്തു. ലഹരി ഉപയോഗം സംബന്ധമായ കേസുകൾ ദിവസം തോറും വർധിച്ചു വരുന്നു. ആദ്യം സൗജന്യമായി ലഭിക്കുന്ന ലഹരി വസ്തുക്കൾ കുട്ടികളെ അടിമകളാക്കുകയും തുടർന്ന് അവ ലഭിക്കുന്നതിന് പണമുണ്ടാക്കുന്നതിന് കുറ്റകൃത്യങ്ങളിലേർപ്പെടുന്നതിന് കുട്ടികൾക്ക് മടിയില്ലാത്ത അവസ്ഥയിലേക്ക് അവർ എത്തിച്ചേരുകയും ചെയ്യുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും നിതാന്തജാഗ്രത ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മടിക്കൈ ഗവ: ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.പി. പ്രസന്നൻ , മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ജ്യോതി, എം.വിനോദ് എന്നിവർ ആശംസയർപ്പിച്ചു. എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ. രാഘവൻ അധ്യക്ഷനായി. എ.വി.രാഘവൻ നന്ദി പ്രകാശിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close