ലഹരിയുടെ കാണാവഴികളിൽ ജീവിതം ഹോമിക്കപ്പെട്ടു പോവുന്നവരുടെ കഥ പറയുന്ന ‘നോ”എന്ന ലഘു ചിത്രം ശ്രദ്ധേയമാകുന്നു കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവൽക്കരണംലഘു ചിത്രമാണ്

ലഹരിയുടെ കാണാവഴികളിൽ ജീവിതം ഹോമിക്കപ്പെട്ടു പോവുന്നവരുടെ കഥ പറയുന്ന ‘നോ”എന്ന ലഘു ചിത്രം ശ്രദ്ധേയമാകുന്നു കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവൽക്കരണംലഘു ചിത്രമാണ്

പ്രമേയത്തിന്റെ കരുത്തുകൊണ്ടും അവതരണത്തിന്റെ പ്രത്യേകത കൊണ്ടും വ്യത്യസ്തമാവുന്നത്..വർത്തമാനകാല സമൂഹത്തിലെ കുടുംബാന്തരീക്ഷത്തിൽ പോലും ഭീഷണിയായി മാറുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ക്രൂരമായചിത്രം കൃത്യമായി വരച്ചുകാട്ടുന്നു ചിത്രത്തിൽ .
മക്കളുടെ രൂപത്തിലും ചലനത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങൾ തിരിച്ചറിയാനോ തിരുത്താനോ നേരം കണ്ടെത്താത്ത രക്ഷിതാക്കൾക്ക് നേരെയാണ് ചിത്രം വിരൽചൂണ്ടുന്നത്.ജീവിതത്തിൻറെ വേഗപ്പാച്ചിലുകൾക്കിടയിൽ ഉത്തരവാദിത്തങ്ങൾ മറന്നു പോകുന്ന രക്ഷിതാക്കൾ പലപ്പോഴും ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നവർ മാത്രമായി മാറുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു “നോ “.
മധ്യവർഗ്ഗ സമ്പന്ന കുടുംബത്തിലെ കൗമാരക്കാരിയായ പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ .ആരോഗ്യവകുപ്പിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരാണ് പ്രധാനമായും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് എന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ പി.വി. മഹേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഡോ: വി. സുരേശന്‍. ഡോ.പ്രസാദ് തോമസ് , ശ്രീലാൽ.കെ.എസ്, ഡോ: നിയ,ഷിജി ശേഖർ, മഞ്ജരിജയൻ ,പ്രശാന്ത് നമ്പിയത്ത്,ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു…ശ്രീജിത്ത് കരിവെള്ളൂർ ക്യാമറയും എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കിയത് ജയൻ പി.പിയാണ്.
അന്താരാഷ്ട്രലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രത്തിന്റെ പ്രകാശനം പ്രകാശനം ചെറുവത്തൂരിൽ വച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ: എ.വി .രാംദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള മുഖ്യാതിഥിയായി .
ഡോ : കെ വി പ്രകാശ്, ഡോ: ഡി.ജി രമേഷ് , ഡോ. ടി വി സുരേന്ദ്രൻ , ഡോ:പ്രസാദ് തോമസ്, ഡോ: നിയ, എം വേണുഗോപാലൻ, കെ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും സയന . എസ്.നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close