
ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക – കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ കൺവെൻഷൻ
ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക – കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ കൺവെൻഷൻ
പിലിക്കോട്:
വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം ചെറുക്കുക, PFRDA നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജുലായ് 15ന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് പി.രാഗേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.ഇ. ചന്ദ്രാംഗതൻ, ജില്ലാ ജോ. സെക്രട്ടറി എം.സുനിൽകുമാർ, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ എ.വി.അനിത, കെ.എം. ഈശ്വരൻ, എം.സുരേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എൻ.കെ.ജയദീപ് സ്വാഗതവും ഉപജില്ലാ ട്രഷറർ കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market