
തുളുനാട് കലാ- വിദ്യാഭ്യാസ- സാംസ്കാരിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തുളുനാട് കലാ- വിദ്യാഭ്യാസ- സാംസ്കാരിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തുളുനാട് മാസിക വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് രസികശിരോമണി കോമന്‍ നായര്‍ സ്മാരക തുളുനാട് കലാ അവാര്‍ഡ് കെ.പി. നാരായണന്‍ ബഡൂരിനും, കൃഷ്ണചന്ദ്ര സ്മാരക തുളുനാട് വിദ്യാഭ്യാസ അവാര്‍ഡ് കെ.കെ. സുരേഷ് മാസ്റ്റര്‍, കടന്നപ്പള്ളിക്കും, സമാധാനത്തിനുള്ള ഏ.സി. കണ്ണന്‍നായര്‍ സ്മാരക തുളുനാട് അവാര്‍ഡ് മധു കുണ്ട്യത്തിനും, കൂര്‍മ്മിള്‍ എഴുത്തച്ഛന്‍ സ്മാരക തുളുനാട് കലാ-സാഹിത്യ അവാര്‍ഡുകള്‍ കണ്‍മണി രാധാകൃഷ്ണന്‍ നീലേശ്വരം, സന്തോഷ് ഒഴിഞ്ഞവളപ്പ്, രമേശന്‍ കാളീശ്വരം എന്നിവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. എന്‍.ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ. നായര്‍ , കുമാരന്‍ നാലപ്പാടം, സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ശില്പവും പ്രശംസാപത്രവും കൈപ്പറ്റണമെന്ന് അറിയിക്കുന്നു. വാര്‍ഷിക തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.