
കാഞ്ഞങ്ങാട്: റോട്ടറി ക്ലബ് പ്രസിഡന്റായി ശ്യാംകുമാർ പുറവങ്കരയും സെക്രട്ടറിയായി എച്ച്. അക്ഷയ് കാമത്തും സ്ഥാനമേറ്റു.
കാഞ്ഞങ്ങാട്: റോട്ടറി ക്ലബ് പ്രസിഡന്റായി ശ്യാംകുമാർ പുറവങ്കരയും സെക്രട്ടറിയായി എച്ച്. അക്ഷയ് കാമത്തും സ്ഥാനമേറ്റു.
ഡി.വൈ.എസ്.പി ഡോ.എ.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. പരിസ്ഥിതി, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ റോട്ടറി ശ്രദ്ധയൂന്നണമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.സെവിച്ചൻ അധ്യക്ഷനായി. റോട്ടറി സ്പെഷൽ സ്കൂളിൽ ഒരുക്കുന്ന ശലഭോദ്യാനം പദ്ധതി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജയപ്രകാശ് ഉപാധ്യ ഉദ്ഘാടനം ചെയ്തു. ക്ലബ് മുഖപത്രം ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഡോ.കെ.സുധാകരൻ പ്രകാശനം ചെയ്തു. വൃക്ഷങ്ങളുടെ വിത്ത് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം അസി. ഗവർണർ ബി.ഗിരീഷ് നായക് നിർവഹിച്ചു. പ്രവീൺ ആർ.ഷേണായ് റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് അഡ്വ. എ.രാധാകൃഷ്ണൻ, കെ.സത്യനാഥ് ഷേണായ്, എം.എസ്.പ്രദീപ്, വി.വി. ഹരീഷ്, ഡോ.രാജശ്രീ നായർ, ഐശ്വര്യ ഗിരീഷ് നായക് എന്നിവർ സംസാരിച്ചു.
മറ്റു ഭാരവാഹികൾ: കെ.കെ.സെവിച്ചൻ(വൈസ് പ്രസിഡന്റ്) എ.മനോജ്കുമാർ(ഖജാൻജി)