
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാസറഗോഡ് ജില്ലാ സമ്മേളനം പാലക്കുന്ന് വെച്ച് ജൂലായ് 27 ന് നടക്കും.സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗംസംഘടിപ്പിച്ചു
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാസറഗോഡ് ജില്ലാ സമ്മേളനം പാലക്കുന്ന് വെച്ച് ജൂലായ് 27 ന് നടക്കും.സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സി.ഐ ടി.യു.ജില്ലാ ട്രഷറർ യു.തമ്പാൻനായർ ഉൽഘാടനം ചെയ്തു. വി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം.സദാനന്ദൻ സ്വാഗതം പറഞ്ഞു. സി പി.ഐ (എം) ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാൽ, സിഐ.ടി യു ഉദുമ ഏരിയാ സെക്രട്ടറി ഇ. മനോജ് കുമാർ, സി.ഐ.ടി.യു. ഏരിയ കമ്മിറ്റി അംഗം വി.ആർ. ഗംഗാധരൻ, സി.ഐ.ടി.യു.ഉദുമ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം.വി. ശ്രീധരൻ, രാമചന്ദ്രൻ, യൂണിയൻ നേതാക്കളായ ടി.എം.സത്യനാരായണൻ, രാജേഷ് തൃക്കണ്ണാട്, എം.മോഹനൻ, എന്നിവരും അരവിന്ദാക്ഷൻ, ദിവാകരൻ ആറാട്ട്ക്കടവ് എന്നിവരും സംസാരിച്ചു. ഭാരവാഹികൾ:- വി.പ്രഭാകരൻ (ചെയർമാൻ), അരവിന്ദാക്ഷൻ, രാമചന്ദ്രൻ ,ദിവാകരൻ (വൈസ് ചെയർമാൻ), എം.സദാനന്ദൻ (കൺവീനർ), രാജേഷ് തൃക്കണ്ണാട്, എം.മോഹനൻ (ജോ. കൺവീനർ).