
കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക പൂജക്ക് നാളെ തുടക്കം
കർക്കിടക പൂജക്ക് നാളെ തുടക്കം
കക്കാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന രാമായണമാസാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രികാല പൂജയും ഗണപതിഹോമവും ജൂലൈ 17 മുതൽ ആഗസ്റ്റ് 17 വരെ ഒരു മാസക്കാലയളവിൽ നടക്കും.
കർക്കിടക പൂജ ആരംഭ ദിവസമായ നാളെ വൈകുന്നേരം 6 30ന് നീലേശ്വരം പേരോൽ സാർവജനിക ഗണേശോത്സവ താന്ത്രിക ആചാര്യൻ മധുസൂദനൻ പരിയാരം ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് പ്രദേശത്തെ കുട്ടികളുടെ തിരുവാതിര അരങ്ങേറും എല്ലാ ഭക്തർക്കും ലഘുഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിക്കും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ത്രികാല പൂജ പരിപാടിയിലേക്ക് എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സേവാ സമിതി പ്രസിഡണ്ട് ബാലൻ കരിച്ചേരിയും സെക്രട്ടറി വി തമ്പാനും അഭ്യർത്ഥിച്ചു
Live Cricket
Live Share Market