മലബാർ ദേവസ്വം സമഗ്രനിയമം അടുത്ത നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപെട്ടു
മലബാർ ദേവസ്വം സമഗ്രനിയമം അടുത്ത നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപെട്ടു
. ശമ്പള പരിഷ്കരണ നടപടി എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
പാലക്കുന്ന് സാഗർ ഓഡിറ്റോറിയം വി കൃഷ്ണൻ നഗറിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം നാരായണൻ അധ്യക്ഷനായി. എം മോഹനൻ രക്ത സാക്ഷി പ്രമേയവും പി വി അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി എം സദാനന്ദൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ദാമോദരൻ, ടി എം സത്യനാരായണൻ , സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം യു തമ്പാൻ , മധുമുതിയക്കാൽ , ടി നാരായണൻ , ഇ മനോജ്കുമാർ ….. എന്നിവർ സംസാരിച്ചു. ടി പി രാജേഷ് പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി പ്രഭാകരൻ സ്വാഗതവും പി വി കമലാകാന്തൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: യു തമ്പാൻ (പ്രസിഡന്റ്),
എം
സദാനന്ദൻ, പി വി അനിൽകുമാർ. (വൈസ് പ്രസിഡന്റ്),
ടി എം സത്യനാരായണൻ. (ജനറൽ സെക്രട്ടറി),
എം മോഹനൻ, പി വി കമലാകാന്തൻ (സെക്രട്ടറി) ടി പി രാജേഷ് (ട്രഷറർ).