ലോക കണ്ടൽ സംരക്ഷണ ദിനം ആചരിച്ച് പടന്ന എം.ആർ.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി NSS യൂണിറ്റ്
ലോക കണ്ടൽ സംരക്ഷണ ദിനം ആചരിച്ച് പടന്ന എം.ആർ.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി NSS യൂണിറ്റ്
പടന്ന: വി.കെ.പി. കെ.എച്ച്.എം. എം.ആർ. വി. ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനം ആചരിച്ചു. പരിപാടി പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കണ്ടൽ കാടുകളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ് ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്. എടച്ചാക്കൈ ഏർപ്പുഴയിൽ നാഷണൽ സർവ്വീസ് സ്കീം വച്ചു പിടിപ്പിച്ച കണ്ടൽക്കാടുകളുടെ സംരക്ഷണ പ്രവർത്തനം ഈ പരിപാടിയുടെ ഭാഗമായി നടന്നു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, സഞ്ജയ് വെങ്ങാട്ട്, വി.കെ.പി. അബ്ദുൾ ജലീൽ, പി. സുധീഷ്, എ.വി. രാഹുൽ, ടി.കെ.എം. അഹമ്മദ് ഷരീഫ്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഷാനിദ് , പി.സി. സജ സുബൈദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.