
ബാണസ്വാമിയുടെ ആറാം ചരമ വാർഷികം ആചരിച്ചു
ബാണസ്വാമിയുടെ ആറാം ചരമ വാർഷികം ആചരിച്ചു
ബീഡിത്തൊഴിലാളിയായി ജീവിതം തുടങ്ങി ഉത്തമ കർഷകനും തികഞ്ഞ മനുഷ്യസ്നേഹിയും ആയിരുന്ന ബാണസ്വാമി എന്ന നരസിംഹപൈ യുടെ ആറാം ചരമവാർഷികം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന്
ആചരിച്ചു.അദ്ദേഹം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ സമൂഹത്തിനു എന്നതുംവഴികാട്ടി ആണെന്ന് അനുസ്മരണായോഗം ഉത്ഘാടനം ചെയ്ത ഡോക്ടർ സുരേന്ദ്രനാഥ് പറഞ്ഞു. കരിവെള്ളൂരിലെ ഗൗഡ സരസ്വത കുടുംബങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ബന്ധം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുധാകരൻ കെ ജി സ്വാഗതം ആശംസിച്ചു.എം വി രാഘവൻ അധ്യക്ഷം വഹിച്ചു.ബാണസ്വാമിക്ക് ഉചിതമായ സ്മാരകം വേണമെന്ന് സംസാരിച്ച സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചു.
Live Cricket
Live Share Market