
ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് മുഴക്കോത്ത് മികച്ച വരവേല്പ്
ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് മുഴക്കോത്ത് മികച്ച വരവേല്പ്
മുഴക്കോം (കയ്യൂർ ) : പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യ വുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ മേഖല ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് മുഴക്കോത്ത് മികച്ച വരവേല്പ്. കേന്ദ്ര നിർവാഹക സമിതി അംഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.വി. രാമചന്ദ്രൻ, കെ.രാജു , പദ യാത്ര ക്യാപ്റ്റൻ ,പി.വി. ദേവരാജൻ , മാനേജർ ആർ. ഗീത, എ.പി. പ്രഭാകരൻ, എം. സുരേഷ് ബാബു സംസാരി ച്ചു. പരിഷത്ത് കലാകാരന്മാർ അവതരിപ്പിച്ച ചോദ്യം ? എന്ന 30 മിനിറ്റ് ദൈർഘ്യമുള്ള നാടകവുമുണ്ടായി. ഇ 11 മണിക്ക് ആലന്തട്ട , ചെമ്പ്രകാനം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം നിടുമ്പയിൽ സമാപിക്കും. നാളെ രാവിലെ കൊടക്കാട് വെള്ളച്ചാൽ, തടിയൻ കൊവ്വൽ , ഉദിനൂർ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകും. പത്തിന് രാവിലെ ഈയ്യക്കാട് നിന്ന് പ്രയാണം തുടങ്ങുന്ന ജാഥ എടാട്ടുമ്മൽ , തങ്കയം ആലും വളപ്പിൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇളമ്പച്ചിയിൽ പര്യടനം അവസാനിപ്പിക്കും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ബി. രമേഷ് ഉദ്ഘാടനം ചെയ്യും.