
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ സമ്മേളനം ഇ .പി . ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ സമ്മേളനം ഇ .പി . ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഉദുമ: ‘ നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയും മതനിരപേക്ഷതയും
കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത് , രാജ്യത്തെ തൊഴിലാളികളും കർഷകരും ജീവനക്കാരും
അധ്യാപകരും രാജ്യം ഭരിക്കുന്ന എൻ.ഡി.എ. സർക്കാരിൻ്റെ ജനദ്രോഹ
നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിലാണ്. രാജ്യം ഒരു പൊതു
തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ കാലഘട്ടത്തിൽ അത്തരം പോരാട്ടങ്ങൾക്ക് കരുത്തേകാനും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്ത
മായ ബദൽ നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാ
രിന്റെ വികസന നയങ്ങൾക്കും ജനപക്ഷ നിലപാടുകൾക്കും ശക്തി
പകരാനും കഴിയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ
മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കുക ബഹുസ്വര ഇന്ത്യ നിലനിർത്തുക ,എന്ന കാലിക പ്രാധാന്യമുള്ള മുദ്രാവാക്യമുയർത്തിപ്പിടിച്ച് , ജിഎച്ച്എസ്എസ് ഉദുമയിൽ ചന്ദപ്പ മാസ്റ്റർ നഗറിൽ ചേർന്ന കെ.എസ്.ടി.എ യുടെ 33-മത് ജില്ലാ സമ്മേളനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഉദുമ ജി.എച്ച് എസ് എസിൽ ചേർന്ന സമ്മേളത്തിൽ ജില്ലാ പ്രസിഡണ്ട് യു ശ്യാമഭട്ട് അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി,കെ.രാഘവൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ മാഗി ,സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ദിലീപ് കുമാർ ,പി. എ ഗോപാലകൃഷ്ണൻ , എഫ് എസ് ഇ. ടി ഒ ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ് , കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് സെക്രട്ടറി പി.വി. ശരത്ത് , സംസ്ഥാന കമ്മറ്റിയംഗം കെ ഹരിദാസ് , എൻ.കെ. ലസിത
എന്നിവർ സംസാരിച്ചു .
മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ മാധവൻ , മുൻ സംസ്ഥാന നേതാക്കളായ വി.നാരായണൻ , ശങ്കർ തന്ത്രി, എ.പവിത്രൻ , സി.എം മീനാകുമാരി , ശോഭ കല്ലത്ത് ,കെ.വി.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി വൈസ് ചെയർമാൻ മധു മുതിയക്കാൽ സ്വാഗതവും ജില്ലാ സെക്രട്ടറി ടി.പ്രകാശൻ നന്ദിയും പറഞ്ഞു.