
സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി* മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ ആക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ചേർന്നു നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു റോഡ് അരികിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നതിനായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി
*സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി*
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ ആക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ചേർന്നു നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു റോഡ് അരികിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നതിനായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി ടി എ പ്രസിഡന്റ് അസീസ് കൂലേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം ഷൈമ, പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരായ വി പി പി നസീർ, ഫായിസ് വി പി, അധ്യാപകരായ ടി സി നീന, ടി സുജിത എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ ലീഡർ എം ശ്രദ്ധ നന്ദിയും പറഞ്ഞു.