ചീമേനി മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കനിയന്തോലിന്റെ പതിനഞ്ചാം വാർഷികാഘോഷം കനവുത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വരികയാണ് ഇതിൻറെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക സായാഹ്നം പ്രശസ്ത കവിയും നോവലിസ്റ്റും പ്രാസംഗികനുമായ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു

.ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി രാജൻ അധ്യക്ഷത വഹിച്ചു . പ്രാസംഗികൻ വിനോദ് ആലന്തട്ട ,സുനിൽ കണിയാട[ സെക്രട്ടറി നന്മ പുരുഷ സ്വയം സഹായ സംഘം ]സ്മിത സന്തോഷ് [വർണ്ണന കുടുംബശ്രീ ]നിഷ ബിജുകുമാർ [ശ്രദ്ധ കുടുംബശ്രീ ]അഷിത. ടി പി [വനിതാ കമ്മറ്റി സെക്രട്ടറി ] എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് തെന്നിന്ത്യൻ സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രജീഷ് ആർ പൊതാവൂരിനെ അനുമോദിച്ചു .ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ധനേഷ് . ടി പി സ്വാഗതവും ജോയിന്റ് സെക്രട്ടറി സന്തോഷ് പി എസ് നന്ദിയും പറഞ്ഞു തുടർന്ന് മലബാർ ഫോക് ബാൻഡ് കണ്ണൂർ അവതരിപ്പിച്ച ഫോക്ക് മെഗാ ഷോ നടന്നു.