
ചരിത്രം ,ശാസ്ത്രം, സമൂഹം വിഷയത്തിൽ കാസർകോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ സെമിനാർ സംഘടിപ്പിച്ചു.മഹാകവി പി സ്മാരക മന്ദിരത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗവും പ്രശസ്ത പ്രഭാഷകനുമായ അജിത് കൊളാടി വിഷയാവതരണം നടത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ചരിത്രം ,ശാസ്ത്രം, സമൂഹം വിഷയത്തിൽ കാസർകോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ സെമിനാർ സംഘടിപ്പിച്ചു.മഹാകവി പി സ്മാരക മന്ദിരത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗവും പ്രശസ്ത പ്രഭാഷകനുമായ അജിത് കൊളാടി വിഷയാവതരണം നടത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറി അജിത് ശ്രീധർ, കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം മുൻ ഡയരക്ടർ ഡോ.സി ബാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രന്ഥാലോകം മാസിക മുഖ്യ പത്രാധിപർ പി വി കെ പനയാൽ വിതരണം ചെയ്തു.പി കെ അഹമ്മദ് ഹുസൈൻ, ടി രാജൻ, വി ചന്ദ്രൻ ,പി വേണുഗോപാലൻ, എ ആർ സോമൻ, പി ദാമോദരൻ, ഡി കമലാക്ഷ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എ കെ ശശിധരൻ നന്ദിയും പറഞ്ഞു.
ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യുന്നു.