ജില്ലാതല ഇൻക്ലൂസീവ് കായികമേളയ്ക്ക് സമാപിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഹോസ്ദുർഗ്ഗ് ബി ആർ സി**

* *ജില്ലാതല ഇൻക്ലൂസീവ് കായികമേളയ്ക്ക് സമാപിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഹോസ്ദുർഗ്ഗ് ബി ആർ സി**


ആരോഗ്യകരമായ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന വിഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ജില്ലാതല ഇൻക്ലൂസീവ് കായികമേള യ്ക്ക് സമാപനം കുറിച്ചു.250 ഓളം കുട്ടികൾ പങ്കെടുത്ത കായികമേളയിൽ 64 പോയിന്റോടെ ഹോസ്ദുർഗ്ഗ് ബി ആർ സി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി പതാക ഉയർത്തിക്കൊണ്ട് നിർവഹിച്ചു . 2 ദിവസങ്ങളിലായി നടന്ന മേളയിൽ ഫുട്ബോൾ , ഹാൻഡ് ബോൾ മത്സരങ്ങൾ കോവിൽ പള്ളി ടർഫ് മൈതാനിയിലും, ഷട്ടിൽ – ബാഡ്മിൻറൺ മത്സരങ്ങൾ ജി ഡബ്ല്യു എൽ പി എസ് നീലേശ്വരത്തെ ഇൻഡോർ ഷട്ടിൽ കോർട്ടിലും,അത്‌ലറ്റിക് മത്സരങ്ങൾ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലു മായാണ് നടന്നത്.കായിക മത്സരങ്ങളുടെ സമാപന ചടങ്ങ് അസിസ്റ്റൻറ് കലക്ടർ കാസറഗോഡ് ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി.എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വിഎസ് ബിജുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ CUT സ്പെഷ്യൽ എജുക്കേഷൻ വിഭാഗം മേധാവി ഡോക്ടർ വിനീത , കുമ്പള ബി പി സി ജയറാം എന്നിവർ സംസാരിച്ചു.ഡി പി ഒ നാരായണ ദേലംപാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് നന്ദി പ്രകാശിപ്പിച്ചു.കായികമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കായികമേളയുടെ ഔപചാരിക സമാപനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസർ ബാലാദേവി പതാക താഴ്ത്തിക്കൊണ്ട് നിർവ്വഹിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close