പെരുമ്പയുത്സവത്തിൽ ചിത്രശാല സംഘടിപ്പിച്ചു
പെരുമ്പയുത്സവത്തിൽ
ചിത്രശാല സംഘടിപ്പിച്ചു.
……………..
പെരുമ്പ ജി.എം.യു.പി.സ്ക്കൂൾ വാർഷികാഘോഷം – പെരുമ്പയുത്സവത്തിൻ്റെ ഭാഗമായി കുട്ടികൾക്കുള്ള ചിത്രകലാ പരിശീലന ക്ലാസ്സ് – ചിത്രശാല സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ കലേഷ് കല ക്ലാസ്സെടുത്തു. സ്ക്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തഞ്ച് കുട്ടികൾ ചിത്രശാലയിൽ പങ്കെടുത്തു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ശാസ്ത്രസദ്യ ,നാടകക്കളരി ,നക്ഷത്രനിരീക്ഷണം, കളിയരങ്ങ്, രക്ഷാകർതൃ സംഗമം ,ഇംഗ്ലീഷ് ഫെസ്റ്റ്, പാടാം രസിക്കാം തുടങ്ങിയ പരിപാടികളും നടക്കും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി.ഭാർഗവി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും കലാപരിപാടികളും മാർച്ച് 9ന് ശനിയാഴ്ച ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും.
Live Cricket
Live Share Market