
ജില്ലയിൽ 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കാഞ്ഞങ്ങാട്: മാർച്ച് 3 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി ജില്ലയിൽ സജ്ജീകരിച്ച 1173 ബൂത്തുകളിലായി 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. പരിപടിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് വയോജന കേന്ദ്രത്തിൽ വെച്ച് തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ . എ എം . രാജഗോപാലൻ നിർവഹിച്ചു .
ജില്ലയിൽ 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി
കാഞ്ഞങ്ങാട്: മാർച്ച് 3 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി ജില്ലയിൽ സജ്ജീകരിച്ച 1173 ബൂത്തുകളിലായി 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി.
പരിപടിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് വയോജന കേന്ദ്രത്തിൽ വെച്ച് തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ . എ എം . രാജഗോപാലൻ നിർവഹിച്ചു . പിലിക്കോട് ഗ്രാമപഞ്ചായത്ത്
ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.വി സുലോചന ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ . എ .വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി .
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത എം.വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ റഹീന പി.കെ,
ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഡോ. സുരേശൻ വി
ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ
അബ്ദുൾ ലത്തീഫ് മഠത്തിൽ ജില്ലാ എം.സി.എച്ച് ഓഫീസർ
ശോഭ എം
ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ
ഡോ. രഞ്ജിത് കെ ആർ,
ചെറുവത്തൂർ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റിലീഷ് കെ , ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംപി.എച്ച്.എൻ വിനോദിനി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചെറുവത്തൂർ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ് മോഹൻ ടി.എ സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംഹെൽത്ത് ഇൻസ്പെക്ടർ, മഹേഷ് കുമാർ പി.വി നന്ദിയും പറഞ്ഞു.
മാർച്ച് 3 നു പോളിയോ തുള്ളിമരുന്ന് കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് 4,5 തിയ്യതികളിൽ വീടുകളിൽ ചെന്ന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ഇതിനായി മുഴുവൻ പൊതു ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അഭ്യർത്ഥിച്ചു.
കാഞ്ഞങ്ങാട്
3-3-2024
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്