![](https://raareedenewsplus.com/r3e/uploads/2024/03/IMG-20240310-WA0009-780x405.jpg)
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ചന്തേര ജിയുപി സ്കൂളിൽ താലൂക്ക്തല വനിതോത്സവം സംഘടിപ്പിച്ചു.നാടൻപാട്ട്, പ്രസംഗം, ഉപന്യാസം ,കവിതാലാപനം എന്നീ ഇനങ്ങളിലായി താലൂക്കിലെ 13 തദ്ദേശ സ്ഥാപന പരിധിയിലെ ഗ്രന്ഥശാലകളിൽ നിന്നായി അഞ്ഞൂറോളം വനിതകൾ പങ്കെടുത്തു.
പിലിക്കോട്:ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ചന്തേര ജിയുപി സ്കൂളിൽ താലൂക്ക്തല വനിതോത്സവം സംഘടിപ്പിച്ചു.നാടൻപാട്ട്, പ്രസംഗം, ഉപന്യാസം ,കവിതാലാപനം എന്നീ ഇനങ്ങളിലായി താലൂക്കിലെ 13 തദ്ദേശ സ്ഥാപന പരിധിയിലെ ഗ്രന്ഥശാലകളിൽ നിന്നായി അഞ്ഞൂറോളം വനിതകൾ പങ്കെടുത്തു.
ചന്തേര ഇ എം എസ് വായനശാല ആൻ്റ് സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതോത്സവം ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ ലളിത അധ്യക്ഷയായി.എം വി സുജാത, സി വി ചന്ദ്രമതി, രവീന്ദ്രൻ മാണിയാട്ട്, പി രേഷ്ണ, ടി രാജൻ, പി രാമചന്ദ്രൻ ,സി വി വിജയരാജൻ, താലൂക്ക് സെക്രട്ടറി വി ചന്ദ്രൻ ,വി സി റീന എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സമ്മാനദാനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ എ എം മേരി,എം പി ശ്രീമണി, പി വി ദിനേശൻ, കെ മോഹനൻ,കെ വി അനിൽകുമാർ എന്നിവർ സംസാരിച്ചു.
മത്സരവിജയികൾ: പ്രസംഗം – രജനി.പി വി (പി സി കെ ആർ ഗ്രന്ഥാലയം പിലിക്കോട് വയൽ (ഒന്നാം സ്ഥാനം), രാഖി സി എം, നവോദയ ചന്തേര (രണ്ടാം സ്ഥാനം), ഷീജ ടി വി (വി കെ സി എടാട്ടുമ്മൽ, ആര്യ എം ബാബു (മൂന്നാം സ്ഥാനം), ഉപന്യാസ രചന- രഞ്ജിനി പ്രകാശൻ എൻജി കെ ഗ്രന്ഥാലയം കാര്യങ്കോട് (ഒന്നാം സ്ഥാനം), ലേഖചന്ദ്രൻ തൂലിക കക്കാട്ട്, അശ്വിനി ഗംഗാധരൻ ജനശക്തി പട്ടേന (രണ്ടാം സ്ഥാനം), ആതിര നവജീവൻ തങ്കയം (മൂന്നാം സ്ഥാനം), കവിതാലാപനം – അഖിന വേലായുധൻ സൗഹൃദ ബേവൂരി (ഒന്നാം സ്ഥാനം), ജയശ്രീ പി പി നവോദയ ചന്തേര (രണ്ടാം സ്ഥാനം), കെ യമുന അനശ്വര തെക്കെ മാണിയാട്ട് ,ഐശ്വര്യ ദേശാഭിമാനി മുണ്ടോട്ട് (മൂന്നാം സ്ഥാനം), നാടൻപാട്ട് – അനശ്വര തെക്കെ മാണിയാട്ട് (ഒന്നാം സ്ഥാനം), പൊതുജന വായനശാല കിഴക്കേമുറി (രണ്ടാം സ്ഥാനം), ബാലകൈരളി പൊള്ളപ്പൊയിൽ (മൂന്നാം സ്ഥാനം).