കുമാരനാശാൻറെ കരുണ നൂറാം വാർഷികം പുസ്തക ചർച്ച നടത്തി
കുമാരനാശാൻറെ കരുണ നൂറാം വാർഷികം പുസ്തക ചർച്ച നടത്തി.
നിടുംബ : ഇ കെ നായനാർ വായനശാല നിടുബ- ചള്ളുവക്കോടിൻ്റെ ആഭിമുഖ്യത്തിൽ മഹാനായ കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിന്റെ നൂറാം വാർഷികം ആചരിക്കുന്ന വേളയിൽ പുസ്തക ചർച്ച നടത്തി. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പുഷ്പകരൻ കമ്പല്ലൂർ ചർച്ച നയിച്ചു .സമകാലിക ജീവിതത്തിൽ കുമാരനാശാൻറെ കൃതികൾ വളരെയധികം പ്രാധാന്യത്തോടെ നിലനിൽക്കുന്നു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്യൻ്റെ ദുഃഖം കാണുമ്പോൾ നമ്മുടെ മനസ്സിലുണ്ടാകുന്ന ചിന്തകളും അപരൻ്റെ ദുഃഖം ഇല്ലാതാക്കാനുള്ള മനോഭാവവുമാണ് കരുണ എന്ന പദത്തിലൂടെ കവി മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. വായനശാല സെക്രട്ടറി കരുണാകരൻ കാനാവീട്ടിൽ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡൻറ് ശ്രീ ജയരാജ് കെഎംവി അധ്യക്ഷത വഹിച്ചു. ആദ്യകാല വായനക്കാരായ വിശ്വനാഥൻ,കുമാരൻ എന്നിവരും രാധാകൃഷ്ണൻ മാസ്റ്റർ , മനോജ് മാസ്റ്റർ നാണു. സി.കെ.എന്നിവരും ചർച്ച സജീവമാക്കി. ജോയിൻറ് സെക്രട്ടറി വി.വി.മനോജ് മാസ്റ്റർ നന്ദി പറഞ്ഞു.