മലയാള മധുരം പദ്ധതിക്ക് കാലിച്ചാനടുക്കം ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി.
മലയാള മധുരം പദ്ധതിക്ക് കാലിച്ചാനടുക്കം ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി.
വായന ശീലം പരിപോഷിപ്പിച്ച് ഭാഷാ ശേഷി വികാസത്തിന് കുട്ടികളെ പ്രാപ്തരാക്കാൻ, ഹോസ്ദുർഗ് ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന മധുര മലയാളം പദ്ധതി കാലിച്ചാനടുക്കം ഗവൺമെൻറ് ഹൈസ്കൂളിൽ പി.ടി.എ.പ്രസിഡണ്ട് എ.വി.മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായന പരിപോഷണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് മുൻ ബി.പി.സിയും കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനുമായ ശ്രീ.കെ.പി. ബാബു, ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേർളി ജോർജ്, കെ.വി.പത്മനാഭൻ, വി.കെ.ഭാസ്ക്കരൻ, വിനീത, ആതിര, എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.റീന വി.വി.നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്തു.
Live Cricket
Live Share Market