കാസർഗോഡ് സമ്പൂർണ്ണ സാക്ഷര പ്രഖ്യാപന വാർഷിക ദിനം ആചരിച്ചു
കാസർഗോഡ് സമ്പൂർണ്ണ സാക്ഷര പ്രഖ്യാപന വാർഷിക ദിനം ആചരിച്ചു
കേരളം സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ 33 മത് വാർഷിക ദിനാചരണം കാസർഗോഡ് ജില്ലാ സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ സമൂ ചിതമായി ആചരിച്ചു കാഞ്ഞങ്ങാട് മാവുങ്കൽ രാംദാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിന്റെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ആയി പ്രവർത്തിച്ച പപ്പൻ കുട്ടമത്ത് പരിപാടി ഉദ്ഘാടനം ചെയ്തു സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോഡിനേറ്റർ ഷാജു ജോൺ അധ്യക്ഷത വഹിച്ചു ജില്ലാ സാക്ഷരത സമിതി അംഗം കെ വി വിജയൻ മാസ്റ്റർ സമ്പൂർണ്ണ സാക്ഷരതാ ദിന സന്ദേശം നൽകി ശ്രീ പപ്പൻ കുട്ടമത്തിനെ ജില്ലാ കോഡിനേറ്റർ പി എൻ ബാബു ആദരിച്ചു സി പി വി വിനോദ് കുമാർ ശ്രീമതി കെ ഗിരിജ ടീച്ചർ കെ വിക്രമൻ മാസ്റ്റർ നോഡൽ പ്രേരകുമാരായ എം ഗീത ആയിഷ മുഹമ്മദ് പ്രേരക് മാരായ എം നാരായണി രജനി വി ശാലിനി എം ബാലമണി എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സാക്ഷരതാരംഗത്തെ മികച്ച പ്രവർത്തനത്തിന് ശ്രീ പപ്പൻകുട്ടമത്ത് ഷാജു ജോൺ പി എൻ ബാബു കെ വി വിജയൻ സിപിവി വിനോദ് പ്രേരക് ആയിഷ മുഹമ്മദ് എന്നിവരെയും മുതിർന്ന പഠിതാക്കളായ സി വി കൃഷ്ണൻ സി കാർത്യായനി ടി ശാന്ത പി രാമകൃഷ്ണൻ എന്നിവരെയും ആദരിച്ചു സി കെ കൃഷ്ണൻ വി സരിത രജനി പള്ളിക്കര എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു തുടർന്ന് പത്താംതരം തുല്യത പഠിതാക്കൾക്ക് വേണ്ടി ഇന്ത്യൻ പ്രസിഡന്റിനെ എങ്ങനെ തിരഞ്ഞെടുക്കാം അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും എന്തെല്ലാം എന്നീ വിഷയത്തിലും ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരങ്ങളും ചുമതലകളും എന്തെല്ലാം എന്നീ വിഷയത്തിൽ ഉപന്യാസം മത്സരവും സംഘടിപ്പിച്ചു