വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി
——————————————

ഈശ്വരമംഗലം (ദക്ഷിണ കാനറ):
പ്രശസ്ത വാദ്യകലാകാരൻ വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർക്ക്
ഈശ്വരമംഗലം പഞ്ചമുഖി ഹനുമാൻ – കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ്‌ വാദ്യകല രംഗത്തെ സംഭാവനകൾ പരിഗണിച്ച് ‘നാദപ്രവീൺ’ ബഹുമതി നൽകി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വർഷങ്ങളായി വാദ്യ ചുമതല നിർവഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് അച്യുത മൂടിത്തായ, മാനേജർ ശിവരാമ ഭട്ട് എന്നിവർ അറിയിച്ചു.രചത വളയും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചടങ്ങിൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ നടരാജ്, കേരള ക്ഷേത്രവാദ്യ കല അക്കാദമി സംസ്ഥാന ഉന്നതാധികാര സമിതി അംഗം രാജേഷ് കക്കാട്ട് എന്നിവർ പങ്കെടുത്തു. ഉണ്ണികൃഷ്ണ മാരാരും നീലേശ്വരം പ്രവീണും അവതരിപ്പിച്ച ഇരട്ട തായമ്പകയും അരങ്ങേറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close