അതിജീവനത്തിൻ്റെ കഥ പറഞ്ഞ് കുട്ടികൾ ചേക്കുട്ടി പാവകളെ നിർമ്മിച്ചു
*അതിജീവനത്തിൻ്റെ കഥ പറഞ്ഞ് കുട്ടികൾ ചേക്കുട്ടി പാവകളെ നിർമ്മിച്ചു
നീലേശ്വരം : പ്രളയ കെടുതിയെ അതിജീവിച്ച കേരളത്തിൻ്റെ പ്രതീകമായ ചേക്കുട്ടിപ്പാവകളെ നിർമ്മിച്ച് വട്ടപ്പൊയിൽ പ്രതിഭ കേന്ദ്രത്തിലെ കുട്ടികൾ ചേന്ദമംഗലം കൈത്തറിയുടെ അതിജീവന കഥകൾ പങ്കുവെച്ചു. പ്രജയക്കെടുതിയിൽ വെള്ളം കയറി ചെളിപിടിച്ച സാരിയും മുണ്ടും ഉൾപ്പെടെയുള്ള കൈത്തറി ഉല്പനങ്ങളുടെ സാമ്പത്തികനഷ്ടം തിരിച്ചു പിടിക്കാൻ ചെളിപിടിച്ച സാരികളും മുണ്ടുകളും വൃത്തിയാക്കി ചേക്കുട്ടി പാവകളെ നിർമ്മിച്ച് വിറ്റ് കാശുണ്ടാക്കി നഷ്ടത്തെ അതിജീവിച്ച കഥ *ചേറിലെകുട്ടി*ആണ് ചേക്കുട്ടി എന്ന പേരിൽ പ്രസിദ്ധമായത്. വേനൽ അവധിക്കാലത്ത് ജില്ലയിലെ 7 ബി.ആർ സികളിലെ 42ഓളം വരുന്ന പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കാണ് ഇ കാലത്തിനൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ക്രാഫ്റ്റ് വർക്ക് ശില്പശാല നടത്തിയത്. ശില്പശാലയ്ക്ക് ഹോസ്ദുർഗ് ബി.ആർ.സി നേതൃത്വം നൽകി. ട്രെയിനർ പി. രാജഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു സ്പെഷ്യലിസ്റ്റ് അധ്യാപകരായ കെ.സുമതി. കെ. ജയ, സി.തീതb, എം.മഞ്ജുള , പി. അനുശ്രീ, പി. ശ്രീജ, കെ.വി ശ്രീജ, എന്നിവർ നേതൃത്വം നൽകി. സി. ആർ. സി കോ – ഓഡിനേറ്റർ കെ.നിഷ അദ്ധ്യക്ഷത വഹിച്ചു. ലതിക പ്രിയേഷ് നന്ദി അർപ്പിച്ചു