വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,ഐ. സി. ഡി.എസ് കാഞ്ഞങ്ങാട് കൗൺസിലിംഗ് വിംഗ് എന്നിവരുടെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ കോട്ടച്ചേരി സ്കൂളിൽ വെച്ച് നടന്നുവന്നിരുന്ന ദർപ്പണം – ത്രിദിന അഭിനയ കളരി സമാപിച്ചു .
കാഞ്ഞങ്ങാട് : വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,ഐ. സി. ഡി.എസ് കാഞ്ഞങ്ങാട് കൗൺസിലിംഗ് വിംഗ് എന്നിവരുടെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ കോട്ടച്ചേരി സ്കൂളിൽ വെച്ച് നടന്നുവന്നിരുന്ന ദർപ്പണം – ത്രിദിന അഭിനയ കളരി സമാപിച്ചു .
പ്രശസ്ത സിനിമാ സഹ സംവിധായകനും സിനിമാ പ്രവർത്തകനുമായ സത്യനേശൻ കൊടക്കാട് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാടകം എന്നത് നാടിൻ്റെ അകം ആണെന്നും, സർക്കാർ സംവിധാനങ്ങൾ ഇത്തരത്തിലുള്ള പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് മികച്ച അടിത്തറ ഒരുക്കുന്നതിൽ പങ്കു വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഐ സി ഡി എസ് സൂപ്പർവൈസർ രേഷ്മ കെ ആർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരായ ശ്രീമതി. നീതു പി സ്വാഗതവും,ശ്രീമതി. അമൃതശ്രീ പി കെ നന്ദി അർപ്പിച്ചു. മൂന്നു ദിവസങ്ങളായി നടന്ന ക്യാമ്പ് നയിച്ചത് പ്രശസ്ത നാടക സിനിമ പ്രവർത്തകൻ സി കെ സുനിൽ അന്നൂരാണ്. സ്കൂൾ കൗൺസിലർമാരായ സോണിയ ടി വി , അനിത ടി ജെ , ഷിജി കെ പി , ജിജിമോൾ എം എന്നിവർ പരിപാടിയിൽ സന്നിഹിതരായി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.