
തുളുനാട് സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു
തുളുനാട് സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് : അഖിലകേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള 19-ാമത് തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. ഗോവിന്ദപൈ സ്മാരക കവിതാ അവാര്‍ഡ്, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക കഥാ അവാര്‍ഡ്, ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡ്, എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക ലേഖന അവാര്‍ഡ്, കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് എന്നീ വിഭാഗങ്ങളിലേക്കാണ് രചനകള്‍ ക്ഷണിച്ചത്. കവിത 28 വരിയിലും കഥ 10 ഫുള്‍സ്കാപ്പ് പേജിലും, ലേഖനം 20 ഫുള്‍സ്കാപ്പ് പേജിലും കവിയാന്‍ പാടില്ല. രചനകള്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമാകാം. മൗലീകമായ രചനകള്‍ കടലാസിന് ഒരു പുറത്ത് മാത്രം എഴുതി 2 കോപ്പികള്‍ വീതം ജൂലായ് 30 ന് മുമ്പ് താഴെ കാണുന്ന വിലാസത്തില്‍ അയക്കുക. വാട്സാപ്പിലോ മെയില്‍ വഴിയോ അയക്കുന്ന രചനകള്‍ സ്വീകരിക്കുന്നതല്ല.
വിലാസം :
കുമാരന്‍ നാലപ്പാടം
പത്രാധിപര്‍
തുളുനാട് മാസിക
ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്
പി.ഒ. കാഞ്ഞങ്ങാട്
കാസര്‍ഗോഡ്- 671315
മൊ: 9447319814
 
					


 Loading ...
 Loading ...


