
പി. എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് കാസറഗോഡ് ഡയറ്റിൽ വായന ദിനാചരണം നടത്തി.
*വായന ദിനാചരണം നടത്തി
പി. എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് കാസറഗോഡ് ഡയറ്റിൽ വായന ദിനാചരണം നടത്തി.
ഡയറ്റ് പ്രിൻസിപ്പൽ ശ്രീ രഘുറാം ഭട്ട് ന്റെ അധ്യക്ഷതയിൽ കാസറഗോഡ് ഡയറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പ്രമുഖ സാഹിത്യകാരൻ ശ്രീ വിനോദ് ആലംതട്ട മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായ ശ്രീ ശ്യാം ഭട്ട് മാസ്റ്റർ മുഖ്യാതിഥിയായി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന എങ്ങനെ മനുഷ്യനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ചും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡയറ്റ് ലൈബ്രറിയിലേക്ക് അധ്യാപക വിദ്യാർത്ഥികളും ശ്രീ വിനോദ് ആലംതട്ട മാസ്റ്ററും പുസ്തകങ്ങൾ സമ്മാനിച്ചു. തുടർന്ന് ഡയറ്റ് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
Live Cricket
Live Share Market