
വായന വീട് തുടങ്ങി ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ച് വീട്ടുമുറ്റ പുസ്തക വായന
വായന വീട് തുടങ്ങി
ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ച് വീട്ടുമുറ്റ പുസ്തക വായന
കരിവെള്ളൂർ : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ വനിത വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായന വീടുകളുടെ ഉദ്ഘാടനം വടക്കുമ്പാട് എ.വി. സീമയുടെ വീട്ടുമുറ്റത്ത് നടന്നു. ഗ്രന്ഥാലയത്തിൻ്റെ തട്ടകത്തിലുള്ള പത്ത് വീടുകൾ കേന്ദ്രമായി ആരംഭിക്കുന്ന വായന വീടുകൾ പുസ്തക വായനയ്ക്കു പുറമെ വിവിധ വിഷയങ്ങളിലുള്ള സാഹിത്യ സംവാദങ്ങൾക്കും സർഗാത്മക സദസ്സുകൾക്കും വേദിയാകും. ലൈബ്രറി കൗൺസിൽ നോർത്ത് നേതൃസമിതി കൺവീനർ കെ.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
എ.വി. സീമ അധ്യക്ഷയായി.നിമ്ന വിജയ് എഴുതിയ നോവൽ ” ഏറ്റവും പ്രിയപ്പെട്ട എന്നോട് ” പാടിക്കീൽ ഗവ.യു.പി.സ്കൂൾ അധ്യാപിക ഷൈനി ശശിധരൻ, പാലക്കുന്ന് അവതരിപ്പിച്ചു. കെ.അനിത, പി. ഗീത, ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, സജീഷ.എ.വി. ഈയ്യക്കാട് , ഗീത ശശിധൻ, ശശിധരൻ ആലപ്പടമ്പൻ ,ഗോപി പാറപ്പുറം, എൻ.വി. രാമചന്ദ്രൻ, സുബൈർ കെ. സംസാരിച്ചു.