
ജീവിതത്തിന്റെ ഏത് അരക്ഷിതസാഹചര്യത്തിലും ആശ്രയിക്കാവുന്ന ഔഷധമാണ് പുസ്തകങ്ങളെന്ന് ഡോ.സന്തോഷ് പനയാല്‍.
ജീവിതത്തിന്റെ ഏത് അരക്ഷിതസാഹചര്യത്തിലും ആശ്രയിക്കാവുന്ന ഔഷധമാണ് പുസ്തകങ്ങളെന്ന് ഡോ.സന്തോഷ് പനയാല്‍.
പുല്ലൂര്‍ ഗവ.യു.പി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവസന്തം പരിപാടിയുടെ ഭാഗമായി സംസ്കൃതി പുല്ലൂര്‍ സംഘടിപ്പിച്ച പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ബാസ് രചിച്ച ‘ വിശപ്പ് പ്രണയം ഉന്‍മാദം ‘എന്ന പുസ്തകത്തെ അധികരിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വായനക്കാരനെ ഉന്‍മാദിയും പ്രണയിയും ആക്കിത്തീര്‍ക്കുന്ന പുസ്തകമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാം അനുഭവിക്കാത്ത അസാധാരണജീവിതങ്ങളിലേക്കാണ് ഈ ഗ്രന്ഥം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഓരോ വാക്കിലും വരിയിലും അനുഭവങ്ങളുടെ ചോര പൊടിയുന്ന മാന്ത്രികമായ ആഖ്യാനമാണ് വിശപ്പ് ഉന്‍മാദം പ്രണയം. സംസ്കൃതി പ്രസിഡന്റ് രത്നാകരന്‍ മധുരംപാടി അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ടി വി കരിയന്‍, പുല്ലൂര്‍ ഗവ.യു.പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ജനാര്‍ദ്ദനന്‍ പി,
സ്കൂൾ
പി ടി എ പ്രസിഡണ്ട്
കെ ബാബു
യുവ എഴുത്തുകാരന്‍ അശ്വിന്‍ ചന്ദ്രന്‍, രാംനഗര്‍ ഗവ.എച്ച്.എസ്.എസ് പ്രഥമാധ്യപിക സുനിതാദേവി സി കെ, മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പുളിക്കാല്‍, നാടകപ്രവര്‍ത്തകരായ ഗോപി മാസ്റ്റര്‍ , രാമകൃഷ്ണന്‍ ചാലിങ്കാല്‍,
സതീശന്‍ പൊള്ളക്കട
സംസ്കൃതി സെക്രട്ടറി എ.ടി ശശി
ട്രഷറർ
ഉണ്ണിക്കൃഷ്ണൻ
വണ്ണാർ വയൽ
എന്നിവര്‍ സംസാരിച്ചു.