
ജീവിതമാണ് ലഹരി: പാലക്കുന്ന് പാഠശാലയിൽ ലഹരിക്കെതിരെ കനത്ത പോളിംഗ്. കരിവെള്ളൂർ : ലോക ലഹരി വിരുദ്ധ ദിനത്തിൽ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരെ കനത്ത പോളിംഗ്.ഗ്രന്ഥാലയത്തിൽ പ്രത്യേകം സെറ്റ് ചെയ്ത പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ലേജു ആദ്യ വോട്ട് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
ജീവിതമാണ് ലഹരി: പാലക്കുന്ന് പാഠശാലയിൽ ലഹരിക്കെതിരെ കനത്ത പോളിംഗ്.
കരിവെള്ളൂർ : ലോക ലഹരി വിരുദ്ധ ദിനത്തിൽ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരെ കനത്ത പോളിംഗ്.ഗ്രന്ഥാലയത്തിൽ പ്രത്യേകം സെറ്റ് ചെയ്ത പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ലേജു ആദ്യ വോട്ട് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
ജീവിതമാണ് ലഹരി, ലഹരിയാണ് ജീവിതം എന്നീ രണ്ടു ചിഹ്നങ്ങളിലായിരുന്നു മത്സരം. വോട്ടെടുപ്പിൽ പങ്കെടുത്ത എല്ലാവരും ബാലറ്റ് പേപ്പറിൽ ജീവിതമാണ് ലഹരിക്ക് വോട്ട് ഇട്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു. കൈക്കുഞ്ഞുങ്ങളെ കയ്യിലേന്തി ക്യൂവിൽ അണി നിരന്ന ആതിര സുധീഷും സുനിത മണിയും ക്യൂവിലെ ശ്രദ്ധാ കേന്ദ്രമായി. ഒന്നാം പോളിംഗ് ഓഫീസറായി പി.വി. വിജയനും പ്രിസൈഡിംഗ് ഓഫീസറായി ശശിധരൻ ആലപ്പടമ്പനും പ്രവർത്തിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ റിട്ടേണിംഗ് ഓഫീസറായി. ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി. രമണിയാണ് മുഖ്യ വരുണാധികാരി. ടി.കെ. ചന്ദ്രൻ, കെ.പി. പവിത്രൻ, എൻ.വി. രാമചന്ദ്രൻ, പി.ഗീത, എ.വി. സീമ , കെ. അനിത എന്നിവർ വോട്ടെണ്ണലിന് നേതൃത്വം നൽകി. പ്രിസൈഡിംഗ് ഓഫീസർ നൽകിയ നാരങ്ങാ മിഠായിയും ലഹരി വിരുദ്ധ കുറിപ്പും പോളിംഗിലെ മറ്റൊരു സവിശേഷതയായി.
പടം: പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ലോക ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു ആദ്യ വോട്ട് രേഖപ്പെടുത്തുന്നു.