
തൊഴിലിട വായന സംഘടിപ്പിച്ചു : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു .
തൊഴിലിട വായന സംഘടിപ്പിച്ചു
മടിക്കൈ :
മടിക്കൈ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു .
മടിക്കൈ അമ്പലത്തുകരയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഭക്ഷണ ഇടവേളയിൽ കഥാ വായന നടത്തി.സന്തോഷ് ഏച്ചി ക്കാനത്തിൻറെ ബിരിയാണി എന്ന കഥയാണ് അവതരിപ്പിച്ചത്. ലൈബ്രറി പ്രവർത്തക
കുമാരി അഞ്ജന എസ് എൻ കഥ അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. തൊഴിലാളികൾ ചർച്ചയിൽ പങ്കെടുത്തു. ശ്രീമതി നാരായണി ,സി കുഞ്ഞികൃഷ്ണൻ , വി. ചന്തു, എം രമേശൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ ശ്രീമതി ശാരദ ടീച്ചർ,എൻ സരോജിനി, ഹരിപ്രിയ ബാലാമണി, വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market