
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസർഗോഡ് ജില്ലാതല ഐ കാർഡ് വിതരണം നടന്നു.
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസർഗോഡ് ജില്ലാതല ഐ കാർഡ് വിതരണം നടന്നു.
കാഞ്ഞങ്ങാട്: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ അഗർവാൾസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് കേരളത്തിലുടനീളം സംസ്ഥാന അടിസ്ഥാനത്തിൽ നേത്ര ചികിത്സയ്ക്കായി 10% മുതൽ 40 ശതമാനം വരെ ഡിസ്കൗണ്ട് അനുവദിച്ചുകൊണ്ട് പ്രിവിലേജ് കാർഡ് വിതരണം നടത്തുകയാണ്.. ഇതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ 400 ഓളം വാദ്യ കലാകാരന്മാർക്ക് പ്രിവിലേജ് കാർഡ് ലഭിക്കും. കാസർഗോഡ് ജില്ലാതല ഐ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ഹൊസ്ദുർഗ്ഗ് ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്നു. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ കാർഡ് വിതരണം ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന സമിതി അംഗവും ഉന്നതാധികാര സമിതി അംഗവുമായ ഡോക്ടർ കെ. വി. രാജേഷ് മാസ്റ്റർ കക്കാട്ട്, രാമചന്ദ്ര മാരാർ ഉപ്പിലികൈക്ക് നൽകി നിർവഹിച്ചു. അക്കാദമി ജില്ലാ പ്രസിഡന്റ് ജനാർദ്ദനൻ കുട്ടമത്ത് അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ജയരാമൻ തൃക്കരിപ്പൂർ, സംസ്ഥാന സമിതി അംഗം സന്തോഷ് മാരാർ നീലേശ്വരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുകുമാരൻ കൂട്ടമത്ത് പ്രാർത്ഥനയും, മണികണ്ഠൻ ഉപ്പിലിക്കൈ അനുശോചനവും, ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സ്വാഗതവും ട്രഷറർ രഞ്ജുമാരാർ മഡിയൻ നന്ദിയും പറഞ്ഞു.