![](https://raareedenewsplus.com/r3e/uploads/2024/07/IMG-20240726-WA0020-780x405.jpg)
കാർഗിൽ വിജയ സ്മരണ
കാർഗിൽ വിജയ സ്മരണ
ചീമേനി : കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അനുസ്മരിച്ചു കൊണ്ട് കാർഗിൽ ദിനാചരണം വിവേകാനന്ദ വിദ്യാമന്ദിര
ത്തിൽ വെച്ച് നടന്നു.വിദ്യാലയ പ്രസിഡണ്ട് സജീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന
ചടങ്ങിൽ ഹെഡ്മാസ്റ്റർ പത്മനാഭൻ
സ്വാഗത ഭാഷണം നടത്തി.വിമുക്ത ഭടൻ
ക്യാപ്റ്റൻ രവി ഉദ്ഘാടനം നിർവ്വഹിച്ചു.അതോടൊപ്പം അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
സുബേദാർ വിജയൻ ,ഹവിൽദാർ ജിതേഷ്
കുമാർ, ഹവിൽദാർ രാജീവൻ എന്നിവരേയും ആദരിച്ചു. തദവസരത്തിൽ
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ പട്ടാളക്കാരേയും
അവരുടെ ഭാര്യമാരേയും ചടങ്ങിൽ
പൊന്നാടയണിയിച്ച് ആദരിച്ചു. പട്ടാള
വേഷമണിഞ്ഞ കുട്ടികൾ ചടങ്ങിന്
മാറ്റുകൂട്ടി. സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിന് അർഹത നേടിയ കുട്ടികളെ യും യോഗാ ദിന ചിത്രരചനാ മത്സരത്തിൽ
വിജയികളായവരേയും ഈയവസരത്തിൽ അനുമോദിച്ചു.സീനിയർ അസിസ്റ്റൻറ് സവിത നന്ദി പ്രകാശിപ്പിച്ചു.