ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുവാൻ ആരെയും അനുവദിക്കില്ല : ദളിത് കോൺഗ്രസ്
ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുവാൻ ആരെയും അനുവദിക്കില്ല : ദളിത് കോൺഗ്രസ്
കാഞ്ഞങ്ങാട് : ഭരണഘടനാ സംരക്ഷണമുള്ള ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് വീണ്ടും ആ സമൂഹത്തെ മൂഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ശ്രമമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഏ.കെ ശശി അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിസാര കാര്യങ്ങൾ പറഞ്ഞ് ദളിത് വിഭാഗങ്ങളെ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നത് പതിവായിട്ടും യാതൊരു നടപടി സ്വീകരിക്കാനോ ആക്രമികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാനോ ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തയ്യാറാവാത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണ്
അതേ നടപടിയാണ് കേരളം ഭരിക്കുന്ന സി.പി.എമ്മും സ്വീകരിച്ച് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതീയ ദളിത് കോൺഗ്രസിൻ്റെ ജില്ലാ സമ്മേളം കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സർവ്വീസ സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കയായിരുന്നു എ.കെ ശശി.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു
ഡി. ഡി.സി പ്രസിഡണ്ട് പി.കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ബിജു ഇ.എസ , അജിത് മാട്ടൂൽ,
ബ്ലോക്ക് കോൺഗ്രസ പ്രസിഡണ്ട് ഉമേശൻ ബേളൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ , സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ വി.കെ രാജൻ, ദിലിപ് കുമാർ, സുന്ദരൻ കുറിച്ചികുന്ന്,എള്ളത്ത് കൃഷ്ണൻ, കെ. കുഞ്ഞികൃഷ്ണൻ, കുസുമം ചേനക്കോട്, പി.രവി , അമിത എം, തുടങ്ങിയവർ സംസാരിച്ചു.
ബി.ആർ അംബേദ്കറിൻ്റെ നൂറ്റി മൂപ്പത്തിമൂന്നാം ജന്മദിനത്തിൽ കേരളത്തിൽ നൂറ്റി മൂപ്പത്തിമൂന്ന് ചരിത്ര സെമിനാറുകൾ നടത്താൻ തീരുമാനിച്ചു.
ഷാജി തൈക്കീൽ സ്വാഗതവും സുധാകരൻ കൊട്ടറ നന്ദിയും പറഞ്ഞു.