കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക വേളയിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ വീരയോദ്ധാക്കളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് സോൾജിയേഴ്സ് ഓഫ് KL 14 വെൽഫെയർ സൊസൈറ്റിയും, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പടന്നക്കാട് എൻ സി സി യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ വി മുരളി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോൾജിയേഴ്സ് ഓഫ് കെ എൽ 14 പ്രസിഡൻറ് ശശിധരൻ അധ്യക്ഷത വഹിച്ചു.

ക്യാപ്റ്റൻ ഡോക്ടർ നന്ദകുമാർ കോറോത്ത്, SUO നന്ദകിഷോർ, ഡോക്ടർ അഭിത എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നേതൃത്വം നൽകിയ ക്യാമ്പിൽ സോൾജിയേഴ്സ് ഓഫ് കെ എൽ 14 മെമ്പർമാരും എൻസിസി ക്യാഡറ്റുകളും കോളേജ് ജീവനക്കാരും നാട്ടുകാരും അടക്കം അൻപതോളം ആൾക്കാർ രക്തം ദാനം ചെയ്തു. ചടങ്ങിൽ വെച്ച് ജീവിച്ചിരിക്കുന്ന കാർഗിൽ യുദ്ധ രക്തസാക്ഷി സുബേദാർ മേജർ ഹോണോററി ക്യാപ്റ്റൻ രഞ്ജിത് ആറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.