
മടിക്കൈ പബ്ലിക് ലൈബ്രറി എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു.
മടിക്കൈ പബ്ലിക് ലൈബ്രറി എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു.
മടിക്കൈ :ദീർഘകാലം മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി, ജില്ലയിലെ തന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതാവ്, അധ്യാപകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.നാരായണൻ മാസ്റ്ററെ മടിക്കൈ പബ്ലിക് ലൈബ്രറി അനുസ്മരിച്ചു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ പി.വേണു ഗോപാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.തൻറെ ജീവിതത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നാരായണൻ മാസ്റ്റർ നൽകിയ സ്ഥാനവും സമയവും വിലപ്പെട്ടതാണ്.ഈ ലൈബ്രറിയെ ഇന്നത്തെ നിലയിൽ വളർത്തിയെടുക്കുന്നതിന് നേതൃസ്ഥാനത്തുനിന്ന് കൊണ്ട് അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. താലൂക്ക് കൗൺസിൽ അംഗം സുനിൽകുമാർ പട്ടേന ,പഞ്ചായത്ത് സമിതി കൺവീനർ ജയൻ കെ , ഒ . കുഞ്ഞുകൃഷ്ണൻ ,
കെ. നാരായണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി. ചന്തു അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് എൻ രാഘവൻ നന്ദി പ്രകാശിപ്പിച്ചു.