
കാഞ്ഞങ്ങാട് റെയിൽവേ വികസനത്തിനായി വേണ്ടതെല്ലാം ചെയ്യും. ഡി.ആർ. എം കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു
കാഞ്ഞങ്ങാട് റെയിൽവേ വികസനത്തിനായി വേണ്ടതെല്ലാം ചെയ്യും. ഡി.ആർ. എം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു
ഇന്ന് ഉച്ചയോടെ പ്രത്യേക ട്രെയിൻ മാർഗം കാഞ്ഞങ്ങാട്ടെ ത്തിയ അദ്ദേഹത്തെ കാഞ്ഞങ്ങാട് ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികളും സന്നദ്ധ സംഘടന പ്രതിനിധികളും സ്വീകരിച്ചു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതുതായി പതിനെട്ട് കോടിയുടെ പദ്ധതികളുടെ നിർവ്വഹണം അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
വടക്ക് ഭാഗത്ത് പുതുതായി ഒരു മേൽപ്പാലം രണ്ട് ഭാഗത്ത് നിന്നുമുള്ള യാത്രക്കാർക്ക് സുഖമമായി രണ്ട് ഭാഗത്തേക്ക് പുറത്ത് കടക്കുന്ന വിധം സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക രീതിയിലുള്ള കാർപോർച്ച് , പുതിയ കെട്ടിടം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ, മൂന്ന് ഫ്ളാറ്റ്ഫോമുകൾ മുഴുവനായും മേൽക്കൂര, റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം വിശാലമായ പാർക്കിംഗ് തുടങ്ങിയ വിവിധ പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് പദ്ധതിയിൽ അടുത്ത ഘട്ടം തന്നെ കാഞ്ഞങ്ങാടിനെ ഉൾപ്പെടുത്തി കൂടുതൽ വികസന പ്രവൃത്തികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലുണ്ടെന്നും ഡി.ആർ . എം പറഞ്ഞു.
പടിഞ്ഞാറ് ഭാഗത്ത ഫ്ളാറ്റ് ഫോമിൽ യാത്രക്കാർക്കായി വിശ്രമമുറിയും ടിക്കറ്റ് കൗണ്ടറും , ഫ്ളാറ്റ് ഫോമിൻ്റെ തെക്ക് ഭാഗത്ത് പൊതു ജനങ്ങൾക്കായി ഒരു ഒരു മേൽ നടപ്പാലവും അടച്ച് പൂട്ടിയ റിസർവ്വേഷൻ കൗണ്ടർ പുന: സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം കാഞ്ഞങ്ങാട് ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ ഡി.ആർ. എമ്മിന് നൽകി.
എല്ലാവിധ സൗകര്യവും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒരുക്കാൻ തയ്യാറാണെന്ന് ഡവലപ്പ്മെൻ്റ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി , കെ.പി.മോഹനൻ , അബ്ദുൾ നാസർ പി.എം. അബ്ദുൾ സത്താർ, സ്റ്റീഫൻ ജോസഫ്, അജിത്ത് കുമാർ കുന്നരുവത്ത്., നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, കൗൺസിലർ ശിവദത്ത് , തുടങ്ങിയവർ ഡി.ആർ. എമ്മിനെ കണ്ടു നിവേദനം നടത്തി