അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്കി വരാറുള്ള 19-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്കി വരാറുള്ള 19-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഗോവിന്ദപൈ കവിതാ അവാര്‍ഡുകള്‍ വിജയന് ബിരിക്കുളം, പ്രേമചന്ദ്രന് ചോമ്പാല എന്നിവര്‍ക്കും, ബാലകൃഷ്ണന് മാങ്ങാട് കഥാ അവാര്‍ഡ് പത്മനാഭന് കാനായി, പ്രഭന് നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് സി.വി.മാധവന്, അബൂബക്കര്‍ കാപ്പാട് എന്നിവര്‍ക്കും, എ.എന്‍.ഇ. സുവര്‍ണ്ണവല്ലി ലേഖന അവാര്‍ഡ് എ.വി.ചന്ദ്രന് ചെറുകുന്ന് എന്നിവര്‍ക്കും നല്കാന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചു. വ്യക്തിഗത അവാര്‍ഡായ കൂര്‍മ്മല്‍ എഴുത്തച്ഛന് അവാര്‍ഡിന് മനോഹരന് പരപ്പ, ശ്രീജിത്ത് നാരായണന്, ശ്രീജിന ജ്യോതിഷ്, എം.പി.വേലായുധന്, ബാബു വെങ്ങാട്, അശോക് ദേവ് കുറ്റിക്കോല്‍ എന്നിവര്‍ക്ക് നല്കുവാനും തീരുമാനിച്ചു.
ഡോ. സി. ബാലന്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എന്‍.ഗംഗാധരന്, കെ.കെ.നായര്‍, സുരേഷ്കുമാര്‍ നീലേശ്വരം, എസ്.എ.എസ്.നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായവരെ തിരഞ്ഞെടുത്തത്. അവാര്‍ഡ് വിതരണവും, വാര്‍ഷികവും 2024 ഒക്ടോബര്‍ അവസാന വാരം നടത്തപ്പെടുന്നതാണ്.
തുളുനാട് അവാര്‍ഡ് നേടിയവര്‍
0009.jpg” alt=”” width=”804″ height=”829″ class=”aligncenter size-full wp-image-11727″ />