പി.അവനീന്ദ്രനാഥ് സ്മാരക സംസ്ഥാന തല അധ്യാപക പുരസ്കാരം ആർ.റീജയ്ക്ക് നൽകി
*പി.അവനീന്ദ്രനാഥ് സ്മാരക സംസ്ഥാന തല അധ്യാപക പുരസ്കാരം ആർ.റീജയ്ക്ക് നൽകി*
ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻപ്രിൻസിപ്പൽ പി. അവനീന്ദ്രനാഥിൻ്റെ ഏഴാം ഓർമ്മവാർഷിക ദിനവും, ആറാമത് സംസ്ഥാന തല അധ്യാപക പുരസ്കാരവും, അനുസ്മരണ സമ്മേളനവും, പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ വെച്ച് നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം നടത്തി.
ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ആർ.റീജയ്ക്ക് നൽകി ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഡോ.പി.ഭാസ്കരൻനായർ നിർവഹിച്ചു.
കെ.ജെ ആൻ്റണി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.രതീഷ് പിലിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.
വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഷംസുദ്ദീൻ തെക്കിൽ, രാജൻ പൊയിനാച്ചി, എം.ബാലഗോപാലൻ, ഡോ.എ.മോഹനൻ, എം.ജയകൃഷ്ണൻ നായർ, സി എച്ച് അഷ്റഫ്, ആഷിഖ് മുസ്തഫ, കെ.വിജയൻകൊട്ടംകുഴി, കുട്ടികൃഷ്ണൻ നമ്പ്യാർ എം.എൻ സംസാരിച്ചു.
സി. ഹരിദാസൻ സ്വാഗതവും, സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
പത്മനാഭൻകാടകം നേതൃത്വം നൽകിയ ജില്ലാതല സാഹിത്യ സാംസ്കാരിക പ്രശ്നോത്തരിയും നടന്നു.
അനിൽ കുമാർ.വി.പി, പി.തമ്പാൻ ടീം ഒന്നാം സ്ഥാനവും, രത്നാകരൻ കെ.വി. ഷെരിഫ് രണ്ടാംസ്ഥാനവും, പ്രഭാകരൻ, സ്വാതി ടീം മൂന്നാം സ്ഥാനവും നേടി.
മൂന്ന് വരെ സ്ഥാനം നേടിയ ടീമുകൾക്ക് ക്യാഷവാർഡ്,ഫലകം, പ്രശസ്തിപത്രം എന്നിവ നൽകി.
തുടർന്ന്, 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്കായി, ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു.
കെ.ജെ ആൻ്റണി അധ്യക്ഷത വഹിച്ചു.രതീഷ് പിലിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.
പതിനൊന്നംഗ കമ്മറ്റി തെരെഞ്ഞെടുത്തു.
എം. ജയകൃഷ്ണൻ നായർ പ്രസിഡൻ്റ്, വി.രാമചന്ദ്രൻ വൈസ് പ്രസിഡൻ്റ്, രതീഷ് പിലിക്കോട് സെക്രട്ടറി, സി.ഹരിദാസൻ ജോ. സെക്രട്ടറി, സുധീഷ് ചട്ടഞ്ചാൽ ട്രഷർ,
ആൻ്റണി കെ.ജെ.കോർഡിനേറ്റർ തുടങ്ങി ഭാരവാഹികളേയും കമ്മറ്റി തിരഞ്ഞെടുത്തു.