ജില്ലാശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ സ്ഥാപിച്ച സെൽഫി പോയിൻ്റ് ശ്രദ്ധേയമാവുന്നു
*ജില്ലാശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ സ്ഥാപിച്ച സെൽഫി പോയിൻ്റ് ശ്രദ്ധേയമാവുന്നു
ഉദിനൂർ: ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കലോത്സവ നഗരിയിൽ സ്ഥാപിച്ച സെൽഫി പോയിൻ്റ് ശ്രദ്ധേയമാവുന്നു.
ചട്ടി,ചൂടി, തടുപ്പ, മുള, നൂൽ, പനയോല, കാർഡ്ബോർഡ് കുഴൽ എന്നീ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് സെൽഫി പോയിന്റ് നിർമിച്ചത്.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളും പാഠപുസ്തക സമിതി അംഗങ്ങളുമായ പ്രമോദ് അടുത്തിലയും പ്രകാശൻ പടോളിയുമാണ് ചുരുങ്ങിയ സമയം കൊണ്ട് സെൽഫി പോയിൻ്റ് ഒരുക്കിയത്.
Live Cricket
Live Share Market