ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; രണ്ടായിരം ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുക്കും
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; രണ്ടായിരം ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുക്കും
കാസർകോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഉദയഗിരിയിൽ നിർമിച്ച ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം ഡിസംബർ 15ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയിൽ രണ്ടായിരം ഗ്രന്ഥശാല പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പ്രവർത്തക സമിതി യോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സ്‌റ്റേറ്റ് എക്സി.മെമ്പർ പി വി കെ പനയാൽ,ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡണ്ട് എ കെ ശശിധരൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market