വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി !!
വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി !! ———- ——– ——— ——– —- ആൺജന്മം വ്യാധി കാരണമെന്നോർത്ത് ആൺ ഭ്രൂണഹത്യ നടത്തുന്ന ഗ്രാമമേത്? സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായ് കരുതുന്ന ഗ്രാമമേത്? കൗതുകം, ജിജ്ഞാസ, ചരിത്ര- സംസ്കാരിക പൈതൃക ബോധം, സാഹിത്യ സൗഹൃദം, ഇതിഹാസ സ്മരണികം, അതിലുമേറേ വായനയുടെ സ്വാംശീകരണം അനിവാര്യമാക്കിയ ഗ്രന്ഥശാല തല വായന മത്സരം ആലന്തട്ട ഇ.എം.എസ് ഗ്രന്ഥാലയത്തിലെ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി.
26 വയസിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കുള്ള മത്സരവും, വനിതകൾക്കായുള്ള മത്സരവും യു. പി. വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരവും നടന്നു. ഇവയിൽ മുതിർന്നവർ:->(കാറ്റഗറി 2 ) സുമതി, വനിത :-> പി.സജിത.
യു.പി.വിഭാഗം: -> ശിവനന്ദ. എൻ എന്നിവർ താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി. കെ.വി.രതീഷ്, ഇ.ഗംഗാധരൻ എന്നിവർ മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് എ.എം. ബാലകൃഷ്ണൻ, ജയൻ.കെ., വിനോദ് ആലന്തട്ട , കയനി ബാലകൃഷ്ണൻ’ എന്നിവർ നേതൃത്വം നൽകി.