പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല കമ്മിറ്റി പി ജി വായനക്കൂട്ടം

പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല കമ്മിറ്റി
പി ജി വായനക്കൂട്ടം

മലയാള നിരൂപണത്തിലെ വേറിട്ട ശബ്ദമാണ് ഇ.പി.രാജഗോപാലൻ.സാംസ്കാരിക നിരൂപണത്തിൽ പുതുവഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം പ്രഭാഷകനായും സാംസ്കാരിക സംഘാടകനായും നാല് ദശകങ്ങളായി കർമ്മനിരതനാണ്. വിവിധ വിഭാഗങ്ങളിലായി നാല്പതോളം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വായനയിലെ സർഗ്ഗാത്മകതയെ പ്രഥമസ്ഥാനത്ത് നിലനിർത്തുന്ന നിരൂപണമെഴുത്തിൽ നിരന്തരം ജാഗ്രത കാണിക്കുന്ന എഴുത്തുകാരനാണ് ഇ.പി.. ഭാഷയുടെ സാധ്യതയെ പുതുകാല സാഹചര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിലൂടെ എഴുത്തിനെ സർഗ്ഗാത്മകവും സംവാദാത്മകവുമാക്കി .പ്രഭാഷണങ്ങളിലൂടെ സാംസ്കാരിക സദസ്സുകളിൽ ചിന്തയുടെ പുതിയ വെളിച്ചമായി.
ഇ പി രാജഗോപാലൻ്റെ സാംസ്കാരിക ജീവിതത്തെ പൊതുവായും എഴുത്തു വഴികളെ വിശേഷിച്ചും ചർച്ച ചെയ്യാനുള്ള വേദിയൊരുക്കുകയാണ് കാസർകോട് ജില്ലയിലെ പുരോഗമന കലാസാഹിത്യ സംഘം. 2024 ഡിസംബർ 14 ന് കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ “നടന്നു പോകുന്ന വാക്ക്..
ഇ.പി.രാജഗോപാലൻ്റെ എഴുത്തു വഴികൾ” എന്ന ശീർഷകത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അണിനിരക്കുന്ന ഈ പരിപാടി ഡിസം.14 ന് രാവിലെ 10 മണിക്ക് ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇ പി.രാജഗോപാലൻ്റെ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. “പല ഭാഷകളിലെ ജീവിതം” പി.വി.കെ. പനയാലിൽ നിന്ന് വി.എം മൃദുലും “എൻ്റെ സ്ത്രീയറിവുകൾ ” അഡ്വ.പി.അപ്പുക്കുട്ടനിൽ നിന്ന് ഡോ.സി.കെ.സബിതയും ഏറ്റുവാങ്ങും. ഇ പി കൃതികളിലെ മൗലീക നിരീക്ഷണങ്ങളെ മുൻനിർത്തി തയ്യാറാക്കിയ പാനൽ പ്രദർശനം എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് മൂന്ന് സെഷനുകളിലായി പാനൽ ചർച്ചകൾ നടക്കും.”വായനക്കാരൻ്റെ രാജ്യഭാരം ” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ.എ സി ശ്രീഹരി മോഡറേറ്ററാകും. ഡോ.കെ.പി.മോഹനൻ, ഡോ.രേണുക എൻ.ഡോ. പി. കൃഷ്ണദാസ്, എന്നിവർ ചർച്ചയിൽ പങ്കെടുക്കും .”എഴുത്തിൻ്റെ ഗ്രാമങ്ങളിൽ വി.എസ് ബിന്ദു മോഡറേറ്റ് ചെയ്യും.ഡോ.എ.എം ശ്രീധരൻ, ഡോ.റഫീഖ് ഇബ്രാഹിം, ഡോ.സി.ബാലൻ, എ.വി.സന്തോഷ് കുമാർ, ഡോ. സിന്ധു കിഴക്കാനിയിൽ എന്നിവർ സംസാരിക്കും.

“നോട്ടപ്പാടുകൾ: സാംസ്കാരിക വിമർശൻ്റെ ചിന്താ ലോകം” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച പി.കെ.സുരേഷ് കുമാർ നിയന്ത്രിക്കും. ഇ വി.രാമകൃഷ്ണൻ, എം.കെ. മനോഹരൻ, ഡോ.ജിനേഷ് കുമാർ എരമം, നാരായണൻ കാവുമ്പായി, സീതാദേവി കരിയാട്ട് എന്നിവർ സംസാരിക്കും.ഇ പി രാജഗോപാലനുമായി നടക്കുന്ന മുഖാമുഖം ടി.ആർ അജയൻ നിയന്ത്രിക്കും. സമാപന സമ്മേളനത്തിൽ ഡോ.വി.പി.പി.മുസ്തഫ. ,അഡ്വ.സി.ഷുക്കൂർ, പ്രൊഫ.കെ.പി.ജയരാജൻ എന്നിവർ സംസാരിക്കും.

പയ്യന്നൂർ കോളേജിലെ മൂവിമാനിയ തയ്യാറാക്കിയ ഇ പി രാജഗോപാലൻ്റെ ബയോപിക് “ഏതൽ പണിക്കാരൻ” പ്രദർശിപ്പിക്കും. പുസ്തക പ്രദർശനവും സുവനീർ പ്രദർശനവും പുസ്തക വില്പനയും ഉണ്ടാകും. കാസർകോട് ജില്ലയ്ക്കകത്തും പുറത്തു നിന്നുമുള്ള കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന “നടന്നു പോകുന്ന വാക്ക് ” പരിപാടി ജില്ലയിൽ പുരോഗമന കലാസാഹിത്യ സംഘം ഇദംപ്രഥമമായി നടത്തുന്ന സാഹിത്യോത്സവം കൂടിയാണ്.,
പത്രസമ്മേളനത്തിൽ . അഡ്വ : പി അപ്പുക്കുട്ടൻ ,ജയചന്ദ്രൻ കുട്ടമത്ത് , ഡോ : കെ വി സജീവൻ , എം പി ശ്രീ മണി , പ്രശാന്ത് അടോട്ട്, കെ എം സുധാകരൻ, ഡോ: സി കെ സബിത എന്നിവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close