![](https://raareedenewsplus.com/r3e/uploads/2024/12/IMG-20241211-WA0008-780x405.jpg)
നീലേശ്വരം: ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആറാമത് സ്ഥാനാരോഹണ ചടങ്ങ് നിലേശ്വരം പേരോൽ ‘നിള’ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
*ജെ.സി.ഐ ഭാരവാഹികൾ സ്ഥാനമേറ്റു.
*നീലേശ്വരം: ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആറാമത് സ്ഥാനാരോഹണ ചടങ്ങ് നിലേശ്വരം പേരോൽ ‘നിള’ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
. ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ഇന്ത്യ മുൻ നാഷണൽ വൈസ് പ്രസിഡൻ്റ് ജയ്സൺ തോമസ് മുഖ്യാതിഥിയായി, വിശിഷ്ടാതാഥിയായി പങ്കെടുത്ത ജെ.സി.ഐ മേഖല 19ന്റെ 2025 വർഷത്തെ പ്രസിഡന്റ് ജെസിൽ ജയൻ ജെ.സി.ഐയിൽ പുതുതായ് അംഗത്വമെടുത്തവർക്കുള്ളവർക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.സി.ഐ മേഖല 19 മുൻ അധ്യക്ഷൻ കെ.കെ.സതീഷ്കുമാർ മുഖ്യ പ്രഭാഷണവും, 2025 വർഷത്തെ മേഖലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വെളിച്ചംതോട് , നീലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റ് എം.വിനീത് എന്നിവർ ആശംസയും അറിയിച്ചു. പ്രോഗ്രാം ഡയറക്ടർ വരുൺ പ്രഭു സ്വാഗതവും, സെക്രട്ടറി വിപിൻ ശങ്കർ നന്ദിയും പറഞ്ഞു. 2025 വർഷത്തെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റായി കെ.എസ് അനൂപ് രാജ്, സെക്രട്ടറി ആയി വിപിൻ ശങ്കറും സ്ഥാനമേറ്റു. 2025 വർഷത്തെ ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ സുസ്ഥിര വികസന പദ്ധതിയായ ‘സഫലം 2025’ ന്റെ ലോഗോ പ്രകാശനവും മുഖ്യാതിഥി നിർവ്വഹിച്ചു.