കാസർകോട് പബ്ലിക് സർവ്വന്റസ് സഹകരണ സംഘത്തിന്റെ കോ -ഓപ്പറേറ്റീവ് ഹാർഡ്വെയർ നവീകരിച്ച ഷോറൂം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു
കാസർകോട് പബ്ലിക് സർവ്വന്റസ് സഹകരണ സംഘത്തിന്റെ
കോ -ഓപ്പറേറ്റീവ് ഹാർഡ്വെയർ
നവീകരിച്ച ഷോറൂം
സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു
——————————–
കാസർകോട്:-കാസർകോട് പബ്ലിക് സർവ്വൻറ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കോ -ഓപ്പറേറ്റീവ് ഹാർഡ്വെയർ ഷോറൂമിന്റെ നവീകരിച്ച ഷോറൂം വിദ്യാനഗർ ബി സി റോഡ് ജംഗ്ഷനിലെ ക്യൂൻസ് ടൗൺ പ്ലാസ കെട്ടിടത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്ലംബിംഗ്, വയറിംഗ്, ഇലക്ട്രിക്കൽ സാമഗ്രികളുടെ വൈവിധ്യമാർന്ന ബ്രാൻഡുകൾ ഷാളിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭ്യമാകും.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ എ ജയചന്ദ്രൻ, സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ അശോക് ഷേണായി, കേരള ബാങ്ക് വിദ്യാനഗർ ശാഖാ മാനേജർ ഗീത എസ് നായർ എന്നിവർ ആശംസകൾ നേർന്നു.സംഘം പ്രസിഡൻറ് കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും ഡയരക്ടർ എ വി റീന നന്ദിയും പറഞ്ഞു.