ആസ്വാദക മനസ്സിൽ കുളിർ മഴ പെയ്യിച്ച് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീവൻ ഇടയിലെക്കാടിൻ്റെ ഗസൽ സന്ധ്യ
*ആസ്വാദക മനസ്സിൽ കുളിർ മഴ പെയ്യിച്ച് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീവൻ ഇടയിലെക്കാടിൻ്റെ ഗസൽ സന്ധ്യ
വലിയപറമ്പ : കുടുംബശ്രീ
ജില്ലാ മിഷൻ വലിയപറമ്പ ബീച്ചിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കടലോളം ഒരുമയുടെ തീര സംഗമത്തിലാണ് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ സജീവൻ ഇടയിലക്കാടിൻ്റെ ഗസൽ സന്ധ്യ അരങ്ങേറിയത് തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ പഴയകാല സിനിമ ഗാനങ്ങൾ തൊട്ട് ഇന്നത്തെ തലമുറയെയും പഴയ തലമുറയെയും കയ്യിലെടുത്ത് ഒന്നരമണിക്കൂർ നേരം ശ്രോതാക്കളെ ആനന്ദ നിർവൃതിയിൽ ആറാടിക്കുകയായിരുന്നു പ്രസിഡൻ്റ്.ഓമലാളെ നിന്നെയോർത്ത് എന്ന ഗാനത്തിൽ തുടങ്ങി പട്ടാപ്പകലും ചൂട്ടും മിന്നിച്ച് എന്ന ഗാനത്തിലൂടെ ഗസൽ സന്ധ്യ അവസാനിക്കുമ്പോൾ അത് ജില്ലയുടെ വിവിധ സി.ഡി.എസിൽ നിന്നും പങ്കെടുത്തവർക്ക് അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. എം എസ് ബാബുരാജ്, പീർ മുഹമ്മദ്,
എരഞ്ഞോളി മൂസ തുടങ്ങി പ്രഗൽഭരായ സംഗീതജ്ഞന്മാർക്ക് ഹാർമോണിയത്തിൽ അകമ്പടി സേവിച്ച മോഹൻദാസ് തലശ്ശേരി ഹാർമോണിയവും ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റും, തബലയിൽ അധ്യാപകൻ കൂടിയായ മഹേഷ് ലാൽ തൃക്കരിപ്പൂര്‍ തബലയും, കീബോർഡിൽ പരപ്പ ദാമോദരനും, റിഥം പേഡിൽ മടിക്കൈ ഉണ്ണികൃഷ്ണനും പിന്നണി വായിച്ചു.