നവ്യാനുഭവമായി “വാക്ക് ആൻ്റ് ടോക്ക്

*നവ്യാനുഭവമായി “വാക്ക് ആൻ്റ് ടോക്ക്

കയ്യൂർ: ക്ലാസ്സ് മുറിക്കു പുറത്തെ പഠനത്തിന് പുതിയ മാനങ്ങൾ തീർത്ത വാക്ക് ആൻറ് ടോക്ക് നവ്യാനുഭവമായി. കയ്യൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വൃശ്ചികപ്പൂനിലാവ് സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് നടത്തവും പഠിത്തവും ഉറപ്പുവരുത്തിയ വാക്ക് ആൻ്റ് ടോക്ക് സംഘടിപ്പിച്ചത്. പ്രകൃതിയിലെ ഓരോ കാഴ്ചയിലും പഠനത്തിനുള്ള വകകൾ ഏറെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന നിലയിൽ സംഗീതം, സാഹിത്യം, ഭാഷ, പക്ഷി നിരീക്ഷണം, പരിസ്ഥിതി പഠനം എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി നടന്നത്. വിദ്യാലയത്തിൽ നിന്നും പ്രകൃതി ദത്ത പള്ളം നിലനിൽക്കുന്ന ചൂട്ടേൻ പാറയിലേക്കായിരുന്നു പ്രഭാത നടത്തം. പ്രകൃതി നാശത്തിൽ പെട്ട് മനുഷ്യൻ്റെ നില നിൽപ്പ് തന്നെ ഭീഷണിയിലാകുന്നതിൻ്റെ നേർക്കാഴ്ചകൾ കുട്ടികൾ കണ്ടു. പ്ലാസ്റ്റിക്ക് മാലിന്യം നിമിത്തമുള്ള പരിസ്ഥിതി നാശത്തിൻ്റ ആഴവും അവരറിഞ്ഞു. ഒപ്പം അന്യം നിന്നു പോകുന്ന സസ്യജാലങ്ങളെ നേരിൽ കണ്ട് പരിചയപ്പെടാനും വാക്ക് ആൻ്റ് ടോക്ക് അവസരമൊരുക്കി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വത്സൻ പിലിക്കോടാണ് നടന്നും പറഞ്ഞും കുട്ടികളിൽ പുത്തനറിവിൻ്റെ വാതായനങ്ങൾ തുറന്നത്. പരിപാടിക്ക് സ്കൂൾ ഹെഡ് മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ , അധ്യാപകരായ മധുകുമാർ ടി.വി, സുരേശൻ .സി.പി, വിജി ടി.വി, പ്രദോഷ് . കെ എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close